Connect with us

International

അഫ്ഗാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 50ലേറെ മരണം; മരിച്ചവരില്‍ 17 പേര്‍ കുട്ടികള്‍

ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ അഫ്ഗാന്‍ കുടിയേറ്റക്കാരുമായി കാബൂളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.

Published

|

Last Updated

കാബൂള്‍  | പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ നിയന്ത്രണംവിട്ട ബസ് ട്രക്കിലും മോട്ടോര്‍ സൈക്കിളിലും ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 50ലധികം പേര്‍ മരിച്ചു. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ അഫ്ഗാന്‍ കുടിയേറ്റക്കാരുമായി കാബൂളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.മരിച്ചവരില്‍ 17 പേര്‍ കുട്ടികളാണ്

ഹെറാത്ത് നഗരത്തിന് പുറത്തുള്ള ഗുസാര ജില്ലയിലാണ് അപകടം . മരിച്ചവരില്‍ ഭൂരിഭാഗവും ബസിലുണ്ടായിരുന്നവരാണ്. ട്രക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേരും മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന മറ്റ് രണ്ട് പേരും അപകടത്തില്‍ മരിച്ചു. ബസിന്റെ അമിത വേഗതവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പ്രവിശ്യയിലെ പോലീസ് പറഞ്ഞു

 

 

---- facebook comment plugin here -----

Latest