Kerala
ഓര്‍ഡിനന്‍സ് അപ്രസക്തമായി; സര്‍വകലാശാലകളില്‍ നിയമലംഘനമെന്നത് കോടതിയും അംഗീകരിച്ചു: ഗവര്‍ണര്‍
സഭ സമ്മേളിക്കുമ്പോള്‍ ചാന്‍സിലറെ നീക്കാനുള്ള ബില്‍ കൊണ്ടുവരുമോയെന്നതില്‍ തനിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു

ന്യൂഡല്‍ഹി | നിയമസഭ ചേരാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് അപ്രസക്തമായെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമ വിരുദ്ധമായ നടപടികള്‍ സര്‍ക്കാര്‍ ചെയ്യുന്നത് സാധാരണമാകുകയാണെന്നും സഭ സമ്മേളിക്കുമ്പോള്‍ ചാന്‍സിലറെ നീക്കാനുള്ള ബില്‍ കൊണ്ടുവരുമോയെന്നതില്‍ തനിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ സര്‍വകലാശാലകളില്‍ നിയമലംഘനങ്ങള്‍ നടന്നു. ഇക്കാര്യം കോടതിയംഗീകരിച്ചുവെന്നും ഇനിയെല്ലാം കോടതി തീരുമാനിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു . ഗവര്‍ണറുടെ അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ ആറുമാസത്തേക്ക് മൂന്ന് ഇന്നോവ കാറുകള്‍ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിനയച്ച കത്ത് പുറത്ത് വന്നതിനോടും ഗവര്‍ണര്‍ പ്രതികരിച്ചു. കാറ് വാടകയ്ക്ക് ആവശ്യപ്പെട്ടത് വലിയ വിഷയമാകേണ്ടതല്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകരോടും ഗവര്‍ണര്‍ കയര്‍ത്തു. രാജ്ഭവനില്‍ അതിഥികള്‍ക്കായി ആവശ്യമെങ്കില്‍ ഇനിയും കാറ് വിളിക്കുമെന്നും അതിഥികള്‍ കാല്‍നടയായി വരുമോയെന്നും ഗവര്‍ണര്‍ ചോദിച്ചു.