Kerala
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവിന് വീട്ടിലിരിക്കേണ്ടി വരും; മുന്നറിയിപ്പുമായി ഇ പി ജയരാജന്‍
യൂത്ത് കോണ്‍ഗ്രസ് ഇത്തരത്തിലുള്ള സമരത്തിനിറങ്ങി നാടിന്റെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കരുതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് വിഡി സതീശന് മുന്നറിയിപ്പുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവും പുറത്തിറങ്ങില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു.
കരിങ്കൊടി പ്രതിഷേധവുമായി ഇറങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചാല്‍ പ്രതിപക്ഷ നേതാവിനും വീട്ടിലിരിക്കേണ്ടി വരും. യൂത്ത് കോണ്‍ഗ്രസ് ഇത്തരത്തിലുള്ള സമരത്തിനിറങ്ങി നാടിന്റെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കരുതെന്നും ഇപി ജയരാജന്‍ പറഞ്ഞു.
---- facebook comment plugin here -----