Career Notification
ഡല്‍ഹി പോലീസില്‍ ജോലി നേടാന്‍ അവസരം
വിവിധ തസ്തികകളില്‍ ഒഴിവുകള്‍

ന്യൂഡല്‍ഹി|ഡല്‍ഹി പോലീസില്‍ ജോലി നേടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. ഹെഡ് കോണ്‍സ്റ്റബിള്‍ (അസിസ്റന്റ് വയര്‍ളസ് ഓപ്പറേറ്റര്‍/ ടെലി പ്രിന്റര്‍ ഓപ്പറേറ്റര്‍), കോണ്‍സ്റ്റബിള്‍ (എക്സിക്യൂട്ടീവ് – ആണ്‍ & പെണ്‍ ), കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ തസ്തികകളില്‍ നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഡിസംബര്‍ / ജനുവരി മാസങ്ങളില്‍ പരീക്ഷകള്‍ നടത്തും.
ഹെഡ് കോണ്‍സ്റ്റബിള്‍ (അസിസ്റ്റന്റ് വയര്‍ലസ് ഓപ്പറേറ്റര്‍ /ടെലി പ്രിന്റര്‍ ഓപ്പറേറ്റര്‍), കോണ്‍സ്റ്റബിള്‍ (എക്സിക്യൂട്ടീവ് – ആണ്‍ & പെണ്‍) തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും https://ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും https://ssc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.