Kerala
അമീബിക് മസ്തിഷ്‌ക ജ്വരം; ഒരാള്‍ കൂടി മരിച്ചു
തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം. 57കാരനായ കൊടുമണ്‍ സ്വദേശിയാണ് മരിച്ചത്.
തിരുവനന്തപുരം | സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ഒരാളുടെ കൂടി ജീവന്‍ കവര്‍ന്നു. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം. 57കാരനായ കൊടുമണ്‍ സ്വദേശിയാണ് മരിച്ചത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല.
കൊച്ചിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ലക്ഷദ്വീപ് സ്വദേശി ചികിത്സയിലുണ്ട്. ഇടപ്പള്ളിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം, കൊല്ലം പാലത്തറ സ്വദേശിയായ 65കാരന്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ മാസം 12 പേരാണ് ഈ രോഗബാധ മൂലം മരിച്ചത്.
---- facebook comment plugin here -----


