Connect with us

Kerala

മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നത്; പാട്ടിലൂടെ മറുപടി നല്‍കും: വേടന്‍

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല തനിക്ക് പുരസ്‌കാരം ലഭിച്ചത്.

Published

|

Last Updated

കൊച്ചി | സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ റാപ്പര്‍ വേടന്‍. വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതാണെന്നും അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും വേടന്‍ തുറന്നടിച്ചു.

അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് കൂടുതലൊന്നും പറയാനില്ല. അവാര്‍ഡിനെ വലിയ അംഗീകാരമായാണ് കാണുന്നത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല തനിക്ക് പുരസ്‌കാരം ലഭിച്ചത്. തുടര്‍ച്ചയായ കേസുകള്‍ തന്റെ ജോലിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വ്യക്തിജീവിതത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണമെന്ന് തോന്നിയിട്ടുണ്ടെന്നും പ്രായത്തിന്റേതായ പക്വത കുറവുണ്ടെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു. ഗാനരചയിതാവല്ലാത്ത വേടന് അവാര്‍ഡ് നല്‍കിയതിനാലാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Latest