International
ഫിലിപ്പൈന്‍സില്‍ വീശിയടിച്ച് കല്‍മേഗി ചുഴലിക്കാറ്റ്; 66 പേര്‍ മരിച്ചു
അനവധി പേരെ കാണാതായിട്ടുണ്ട്. ആളുകള്‍ വീടുകള്‍ക്കുള്ളില്‍ കുടുങ്ങി. നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോയി. നാലുലക്ഷത്തോളം പോരെ മാറ്റിപ്പാര്‍പ്പിച്ചു.
മനില | മധ്യ ഫിലിപ്പൈന്‍സില്‍ വീശിയടിച്ച കല്‍മേഗി ചുഴലിക്കാറ്റില്‍ 66 പേര്‍ മരിച്ചു. അനവധി പേരെ കാണാതായിട്ടുണ്ട്. ആളുകള്‍ വീടുകള്‍ക്കുള്ളില്‍ കുടുങ്ങി.
നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോയി. നാലുലക്ഷത്തോളം പോരെ മാറ്റിപ്പാര്‍പ്പിച്ചതായി സിവില്‍ ഡിഫന്‍സ് ഓഫീസ് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ റാഫേലിറ്റോ അലഷാന്‍ഡ്രോ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് പ്രാദേശിക സമയം എട്ടോടെ പലവന്‍ ദ്വീപിലെ എല്‍ നിദോയില്‍ നിന്ന് ആരംഭിച്ച ചുഴലിക്കാറ്റ് പടിഞ്ഞാറന്‍ ഫിലിപ്പൈന്‍ സമുദ്രത്തിന്റെ (തെക്കന്‍ ചൈന സമുദ്രം) തീരപ്രദേശങ്ങളിലേക്ക് പടരുകയായിരുന്നു. നിലവില്‍ ചുഴലിക്കാറ്റ് വിയത്‌നാമിലേക്ക് നീങ്ങുന്നതായാണ് റിപോര്‍ട്ട്.


