mugal garden
രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ചീഫ് ജസ്റ്റിസും സുപ്രീം കോടതി ജഡ്ജിമാരും അമൃത് ഉദ്യാനം സന്ദര്‍ശിച്ചു
മുഗള്‍ ഗാര്‍ഡന് കേന്ദ്ര സര്‍ക്കാര്‍ അമൃത് ഉദ്യാന്‍ എന്ന പുതിയ പേരു നല്കിയിരുന്നു

ന്യൂഡെല്‍ഹി| രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രത്യേക ക്ഷണപ്രകാരം ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും സുപ്രീം കോടതി ജഡ്ജിമാരും ഞായറാഴ്ച രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം സന്ദര്‍ശിച്ചു. ജഡ്ജിമാരുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് രാഷ്ട്രപതി ട്വീറ്റ് ചെയ്ത്.
പുന്തോട്ടങ്ങള്‍ ജനുവരി 31-ന് പൊതുജനങ്ങള്‍ക്കായി തുറന്നിട്ടുണ്ട്. മാര്‍ച്ച് 26-വരെ ഇത് തുറന്ന് പ്രവര്‍ത്തിക്കും. ശേഷം മാര്‍ച്ച് 28-ന് കര്‍ഷകര്‍ക്കും 29-ന് ഭിന്നശേഷിക്കാര്‍ക്കും മാര്‍ച്ച് 30-ന് ഡിഫന്‍സ് ഫോഴ്‌സ്, അര്‍ധസൈനിക സേനകള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും മാര്‍ച്ച് 31-ന് ആദിവാസി സ്ത്രീകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കുമായി തുറന്നിരിക്കും.
രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന് കേന്ദ്ര സര്‍ക്കാര്‍ അമൃത് ഉദ്യാന്‍ എന്ന പുതിയ പേരു നല്കിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ പേരുമാറ്റിയത്. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരുമായി സാമ്യം വരുന്ന തരത്തിലാണ് ‘അമൃത് ഉദ്യാന്‍’ എന്നു പേരിട്ടത്. ജനുവരി 29 നു അമൃത് ഉദ്യാന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.