Connect with us

Covid Kerala

സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം: മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് മോണിറ്ററിംഗ് സെല്‍ രൂപവത്ക്കരിച്ചു; മൂന്നാഴ്ച നിര്‍ണായകം

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ഇപ്പോഴുള്ളത് ഒമിക്രോണിന്റെ തരംഗമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തുണ്ടാകുന്ന കൊവിഡ് കേസുകളില്‍ 94 ശതമാനവും ഒമിക്രോണാണ്. വിദേശത്ത് നിന്ന് വരുന്നവരില്‍ 80 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്. സംസ്ഥാനത്ത് ഐ സിയു, വെന്റിലേറ്റര്‍ ഉപയോഗത്തില്‍ കുറവുണ്ടായി. കുട്ടികളുടെ വാക്‌സിനേഷന്‍ 69 ശതമാനം പൂര്‍ത്തിയാക്കി.

സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെല്‍ രൂപവത്ക്കരിച്ചതായി മന്ത്രി പറഞ്ഞു. 04712518584ലാണ് മോണിറ്ററിംഗ് സെല്‍ നമ്പര്‍. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. കൊവിഡ് വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. രോഗികളുടെ ഗ്രപരിചരണം ശക്തിപ്പെടുത്തും. എല്ലാ ജില്ലാ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുണ്ടാകും. ഏതെങ്കിലും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗിക്ക് ചികിത്സ നല്‍കാതിരുന്നാല്‍ ശക്തമായ നടപടി സ്വീകരിക്കും.

രോഗികളില്‍ 97 ശതമാനവും ഇപ്പോള്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കും. മൂന്ന് ആഴ്ച നിര്‍ണായകം. മൂന്ന് ദിവസത്തില്‍ കൂടുതല്‍ പനി നീണ്ടാല്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണമെന്നും മന്ത്രി പറഞ്ഞു.