Connect with us

Kerala

ഒമിക്രോണ്‍; ഉന്നതതല യോഗം വിളിച്ച് ആരോഗ്യ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗബാധ നാലുപേര്‍ക്ക് കൂടി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് ആരോഗ്യ മന്ത്രി. ഇന്ന് രാവിലെ 11നാണ് യോഗം. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഡി എം ഒമാരും യോഗത്തില്‍ പങ്കെടുക്കും. ഒമിക്രോണ്‍ ബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സാമ്പിള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരെയാണ് പരിശോധിക്കുക. ഫലം പോസിറ്റിവായാല്‍ സാമ്പിള്‍ ജനിതക ശ്രേണീകരണം നടത്തുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു. ഇവരില്‍ രണ്ടുപേര്‍ ആദ്യ കേസിലെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരാണ്. രണ്ടുപേര്‍ കോംഗോയില്‍ നിന്നെത്തിയ എറണാകുളം, തിരുവനന്തപുരം സ്വദേശികളാണ്. ഇതോടെ കേരളത്തിലെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം അഞ്ചായെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest