International
വൈദ്യശാസ്ത്ര നൊബേൽ മേരി ബ്രുങ്കോ, ഫ്രെഡ് റാംസ്ഡെൽ, ഷിമോൻ സകാഗുച്ചി എന്നിവർ പങ്കിട്ടു
'പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ്' സംബന്ധിച്ചുള്ള ണ്ടെത്തലുകൾക്ക്" ആണ് പുരസ്കാരം എന്ന് സമ്മാന നിർണയ സമിതി അറിയിച്ചു.

സ്റ്റോക്ക്‌ഹോം | വൈദ്യശാസ്ത്രത്തിനുള്ള 2025-ലെ നൊബേൽ സമ്മാനം ശാസ്ത്രജ്ഞരായ മേരി ബ്രുങ്കോ, ഫ്രെഡ് റാംസ്ഡെൽ, ഷിമോൻ സകാഗുച്ചി എന്നിവർ പങ്കിട്ടു. ‘പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ്’ സംബന്ധിച്ചുള്ള ണ്ടെത്തലുകൾക്ക്” ആണ് പുരസ്കാരം എന്ന് സമ്മാന നിർണയ സമിതി അറിയിച്ചു.
സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ നൊബേൽ അസംബ്ലിയാണ് വൈദ്യശാസ്ത്ര പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. സമ്മാനത്തുകയായി 11 ദശലക്ഷം സ്വീഡിഷ് ക്രൗൺസും (ഏകദേശം $1.2 ദശലക്ഷം), സ്വീഡനിലെ രാജാവ് സമ്മാനിക്കുന്ന ഒരു സ്വർണ്ണ മെഡലും ഇവർക്ക് ലഭിക്കും.
അവരുടെ കണ്ടെത്തലുകൾ ഗവേഷണത്തിന്റെ ഒരു പുതിയ മേഖലയ്ക്ക് അടിത്തറയിടുന്നതാണെന്ന് സമിതി വിലയിരുത്തി. കാൻസർ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ എന്നിവയ്ക്കുള്ള പുതിയ ചികിത്സാരീതികളുടെ വികസനത്തിന് ഇത് പ്രചോദനമാകുമെന്നും സമ്മാന നിർണ്ണയ സമിതി പ്രസ്താവനയിൽ പറഞ്ഞു.