Connect with us

Kerala

ഈ വർഷം 10, 11 ക്ലാസുകൾക്ക് പുതിയ പാഠപുസ്തകങ്ങളില്ല; അറിയിപ്പുമായി എൻ സി ഇ ആർ ടി

ഒന്ന് മുതല്‍ എട്ട് വരെയുളള ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങള്‍ ഇതിനകം തയ്യാറായിക്കഴിഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| പത്താം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും വിദ്യാര്‍ഥികള്‍ക്ക് ഈ അദ്ധ്യായന വര്‍ഷം പുതിയ പാഠപുസ്തകങ്ങള്‍ ഉണ്ടാകില്ല. നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗാണ് (എന്‍സിഇആര്‍ടി) ഈ കാര്യം അറിയിച്ചത്. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ അടിസ്ഥാനത്തിലുള്ള പുതിയ പുസ്തകങ്ങള്‍ 2027 – 28 അദ്ധ്യായന വര്‍ഷം മുതല്‍ മാത്രമേ നല്‍കുകയുള്ളൂ.

ഒന്ന് മുതല്‍ എട്ട് വരെയുളള ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങള്‍ ഇതിനകം തയ്യാറായിക്കഴിഞ്ഞു. ഇവ പ്രിന്റ് രൂപത്തിലും ഡിജിറ്റലായും ലഭിക്കും. ഒമ്പതാം ക്ലാസിലേക്കുള്ള പുതിയ പുസ്തകങ്ങള്‍ നിലവില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് എന്‍ സി ഇ ആര്‍ ടി അറിയിച്ചു.

10,11 ക്ലാസുകളിലെ കുട്ടികള്‍ക്ക് 2026 -27 അക്കാദമിക് സെഷനിലെ പാഠപുസ്തകങ്ങള്‍ തന്നെയായിരിക്കും ഉണ്ടാവുക. ഈ ക്ലാസുകള്‍ക്കുള്ള പുതിയ പാഠപുസ്തകങ്ങള്‍ 2027 -28 അദ്ധ്യയന വര്‍ഷം  പുറത്തിറക്കും.

 

---- facebook comment plugin here -----

Latest