Kerala
കൊവിഡില്‍ ആശങ്ക വേണ്ട; നിലവില്‍ കേസുകളില്‍ വര്‍ധനയില്ല: മന്ത്രി വീണ ജോര്‍ജ്
ആവശ്യമെങ്കില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും.

തിരുവനന്തപുരം | കൊവിഡ് വിഷയത്തില്‍ ജാഗ്രത വേണമെന്ന് കേന്ദ്രത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തെ സാഹചര്യം പരിശോധിച്ചു വരികയാണ്.
നിലവില്‍ കൊവിഡ് കേസുകളില്‍ വര്‍ധനയില്ല. ആവശ്യമെങ്കില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും. ശബരിമല തീര്‍ഥാടനത്തിന് തടസങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----