Kerala
ഉമ്മന്‍ ചാണ്ടിയുടെ പേരില്ല; കോട്ടയം കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം
ഡി സി സിയുടെ ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്ററില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ലാത്തതാണ് വിവാദമായത്.

കോട്ടയം | കോട്ടയത്തെ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം. ഡി സി സിയുടെ ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്ററില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ലാത്തതാണ് വിവാദമായത്. നാളെ കോരുത്തോട് നടക്കുന്ന പരിപാടിയുടെതാണ് പോസ്റ്റര്‍.
പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ചിത്രം മാത്രമാണ് പോസ്റ്ററില്‍ വച്ചതെന്നാണ് ഡി സി സിയുടെ വിശദീകരണം. ഉമ്മന്‍ ചാണ്ടി അനുകൂലികള്‍ ഡി സി സി നേതൃത്വത്തെ അതൃപ്തി അറിയിച്ചു.
---- facebook comment plugin here -----