Connect with us

Kerala

ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ല; പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കും- ഇ പി ജയരാജന്‍

എ കെ ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ഥരായ കുറ്റവാളികള്‍

Published

|

Last Updated

തിരുവനന്തപുരം | ഓര്‍ഡിനന്‍സില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടല്‍ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഏത് അസാധാരണ സാഹചര്യവും സാധാരണ സാഹചര്യമായി മാറും. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പറഞ്ഞ് തീര്‍ക്കുമെന്നും ഇ പി പറഞ്ഞു. ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാതെ അസാധുവായത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.

ഓര്‍ഡിനന്‍സുകളില്‍ അസാധുവായതുകൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനമില്ല. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കും. ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതതെന്നും ഇ പി പറഞ്ഞു.

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ച് സി പി എം ജില്ലാ കമ്മറ്റി പരിശോധിക്കുമെന്ന് ഇ പി ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു. സമര്‍ഥരായ കുറ്റവാളികളാണ് എ കെ ജി സെന്റര്‍ ആക്രമണത്തിന് പിന്നിലുള്ളത്. ഇവരെ പിടികൂടാന്‍ സമര്‍ഥരായ ഉദ്യോഗസ്ഥരെ വച്ച് സര്‍ക്കാര്‍ അന്വേഷിക്കുകയാണ്. കൊലപാതക കേസുകളിലെ പ്രതികളെ പോലും അതിവേഗം പിടിക്കുന്ന പോലീസ് സംവിധാനമാണ് ഇവിടെയുള്ളതെന്നും ഇ പി കൂട്ടിച്ചേര്‍ത്തു.