Connect with us

Kerala

രാത്രി കാര്‍ തടഞ്ഞ് ദമ്പതികളെ മര്‍ദ്ദിച്ച സംഘത്തിനെതിരെ കേസെടുത്തില്ല; താമരശ്ശേരി പോലീസിനെതിരെ ഗുരുതര ആരോപണം

താമരശ്ശേരി ഇന്‍സ്‌പെക്ടറും എസ് ഐയും മോശമായി പെരുമാറിയെന്നും ദമ്പതികള്‍ ആരോപിക്കുന്നു.

Published

|

Last Updated

കോഴിക്കോട്|താമരശ്ശേരി പോലീസിനെതിരെ ഗുരുതര ആരോപണവുമായി ദമ്പതികള്‍. രാത്രി കാര്‍ തടഞ്ഞ് ദമ്പതികളെ മര്‍ദ്ദിച്ച മൂന്നംഗ സംഘത്തിനെതിരെ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നാണ് ആരോപണം. പണം വാങ്ങി പരാതി ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് നിര്‍ബന്ധിച്ചെന്നും താമരശ്ശേരി ഇന്‍സ്‌പെക്ടറും എസ് ഐയും മോശമായി പെരുമാറിയെന്നും ദമ്പതികള്‍ ആരോപിക്കുന്നു. പരാതി തീര്‍പ്പാക്കിയെന്ന് തുണ പോര്‍ട്ടലില്‍ പോലീസ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

മൂന്നംഗ സംഘമാണ് രണ്ടു വയസ്സുള്ള മകന്റെ മുന്‍പില്‍ വച്ച് മാതാപിതാക്കളെ മര്‍ദ്ദിച്ചത്. മാനസികമായി തളര്‍ന്ന യുവതി ആശുപത്രിയില്‍ ചികിത്സ തേടി. സ്ത്രീയെന്ന പരിഗണന പോലും പോലീസ് നല്‍കിയില്ല. നാല് പ്രാവശ്യം സ്റ്റേഷനിലെത്തി പരാതി പറഞ്ഞിട്ടും കേസെടുത്തില്ലെന്നും യുവതി ആരോപിച്ചു.

 

 

Latest