International
യു എസില്‍ ടേക്ക് ഓഫിനിടെ ചരക്ക് വിമാനം കത്തിയമര്‍ന്നു; മൂന്ന് മരണം, 15 ഓളം പേര്‍ക്ക് ഗുരുതര പരുക്ക്
സംഭവത്തില്‍ 15 ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കെന്റക്കി | കെന്റക്കിയിലെ ലൂയിസ്വില്ലെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ ചരക്ക് വിമാനം തീപ്പിടിച്ച് കത്തിയമര്‍ന്നു. ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ വിമാനം തീപ്പിടിക്കുകയായിരുന്നു.യുപിഎസ് കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. മൂന്ന് ജീവനക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ 15 ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.ചൊവ്വാഴ്ച വൈകുന്നേരം വൈകുന്നേരം 5.15 ഓടെയാണ് അപകടം. .
ലൂയിസ്വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹോണോലുലുവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.വിമാനത്താവളത്തിന് വടക്കുള്ള ഒഹായോ നദി വരെയുള്ള എല്ലാ പ്രദേശങ്ങളിലേക്കും ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് ലൂയിസ്വില്ലെ മെട്രോ എമര്‍ജന്‍സി സര്‍വീസസ് പറഞ്ഞു. യുപിഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മക്ഡൊണല്‍ ഡഗ്ലസ് എംഡി-11 വിമാനമാണ് ദുരന്തത്തില്‍പ്പെട്ടത്്.വിമാനത്തില്‍ വലിയ അളവില്‍ ജെറ്റ് ഇന്ധനം ഉണ്ടായിരുന്നതാണ് തീപിടുത്തത്തിന് കാരണമെന്ന് ലൂയിസ്വില്ലെ മേയര്‍ ക്രെയ്ഗ് ഗ്രീന്‍ബെര്‍ഗ് പറഞ്ഞു. വിമാനം ടേക്ക് ഓഫ് ചെയ്ത് അധികം താമസിയാതെ തീപ്പിടിച്ച് വീഴുകയായിരുന്നു

