Connect with us

Nipah virus

നിപ: പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ഹൈ റിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടേയും സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി

Published

|

Last Updated

പത്തനംതിട്ട |  ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നിപ നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടേയും സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സമ്പര്‍ക്ക പട്ടിയയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാകുന്നത് ആശ്വാസം നല്‍കുന്നുവെന്നും എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അയവു വരുത്തില്ലെന്നും മന്ത്രി പറഞ്ഞു.

ചാത്തമംഗലം മുതല്‍ കൊടിയത്തൂര്‍ ഉള്‍പ്പെടെയുള്ള കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഹൗസ് സര്‍വെയ്‌ലന്‍സ് പൂര്‍ത്തിയായി. അസ്വാഭാവിക മരണങ്ങളുടെ വിവരങ്ങള്‍ കൂടി സര്‍വെയ്‌ലന്‍സിനിടെ പരിശോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി അത്തരം അസ്വാഭാവിക മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.പതിനായിരത്തോളം വീടുകളില്‍ പരിശോധന നടത്തിയതില്‍ 94 പേര്‍ക്ക് പനിയുണ്ട്. എന്നാല്‍ പനിയുള്ള 94 പേര്‍ക്കും നിപ ബാധിതനുമായി സമ്പര്‍ക്കമില്ല. വീടുകളില്‍ കൊവിഡും നിപയും പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

Latest