Kerala
മലപ്പുറത്ത് തലയില്‍ ചക്ക വീണ് ഒമ്പത് വയസ്സുകാരി മരിച്ചു
അപകടം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ

മലപ്പുറം | തലയില്‍ ചക്ക വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം. പറപ്പൂര്‍ സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആഇശ തസ്‌നിയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക തലയില്‍ വീഴുകയായിരുന്നു.
ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി വീട്ടിലെത്തിച്ച് വൈകുന്നേരം ഖബറടക്കും.
---- facebook comment plugin here -----