Connect with us

Kerala

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ ഒന്‍പതു വയസുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

അടൂര്‍, ചൂരക്കുഴ കൊച്ചായത്ത് വീട്ടില്‍ വിജയന്റെ മകന്‍ വൈശാഖ് ആണ് മരിച്ചത്.

Published

|

Last Updated

കൊച്ചി| മൂന്നാറില്‍ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ ഒന്‍പതു വയസുകാരന്‍ മരിച്ചു. അടൂര്‍, ചൂരക്കുഴ കൊച്ചായത്ത് വീട്ടില്‍ വിജയന്റെ മകന്‍ വൈശാഖ് ആണ് മരിച്ചത്. വൈശാഖ് കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് മൂന്നാറില്‍ എത്തിയത്. അവിടെ ഹോംസ്റ്റേയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം വെള്ളിയാഴ്ചയാണ് സംഘം മടങ്ങിയത്. ഭക്ഷ്യവിഷബാധയാകാം കുട്ടിയുടെ മരണകാരണമെന്നാണ് കുടുംബത്തിന്റെ സംശയം.

രാവിലെ മുതല്‍ ഛര്‍ദ്ദി അനുഭവപ്പെട്ട വൈശാഖ് രാത്രിയോടെ അവശനായിരുന്നു. തുടര്‍ന്ന് മൂന്നാറില്‍ നിന്ന് വൈശാഖിനെ ആംബുലന്‍സില്‍ നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പള്‍സ് കുറവായിരുന്നു. അവിടെ നിന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടു.

മടക്കയാത്രക്കിടെ സംഘത്തിലെ ചിലര്‍ക്ക് വയറിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇവര്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. വൈശാഖിന്റെ സഹോദരനും മറ്റൊരു കുട്ടിയും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോതമംഗലം പോലീസ് മൂന്നാര്‍ പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ അറിയാന്‍ കഴിയൂവെന്ന് പോലീസ് വ്യക്തമാക്കി.