Kerala
രാഹുല്‍ മാങ്കൂട്ടം കേസില്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു
ഡിവൈ എസ് പി ഷാജിക്കാണ് അന്വേഷണ ചുമതല

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായ ലൈംഗികാരോപണ കേസില്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു. ഡിവൈ എസ് പി ഷാജിക്കാണ് അന്വേഷണ ചുമതല. നേരത്തെ അന്വേഷണച്ചുമതല ഉണ്ടായിരുന്ന ഡിവൈ എസ് പി ബിനുകുമാറിനെ മാറ്റി.
വിശദമായ അന്വേഷണത്തിനാണ് പുതിയ സംഘത്തെ നിയമിച്ചതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. ഇന്‍സ്‌പെക്ടര്‍മാരായ സാഗര്‍, സജന്‍, സൈബര്‍ ഓപ്പറേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷിനോജ് എന്നിവരും സംഘത്തിലുണ്ട്. അന്വേഷണത്തിന് സൈബര്‍ സംഘത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഒരു സി ഐയെ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
---- facebook comment plugin here -----