Pathanamthitta
പുതിയ ജില്ലാ പോലീസ് മേധാവി ചുമതലയേറ്റു
വി ഐ പി സുരക്ഷാചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരുന്ന ആര്‍ ആനന്ദ് തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശിയാണ്.

പത്തനംതിട്ട | പുതിയ ജില്ലാ പോലീസ് മേധാവിയായി ആര്‍ ആനന്ദ് ചുമതലയേറ്റു. വി ജി വിനോദ് കുമാര്‍ ക്രമസമാധാന ചുമതലയുള്ള എ ഐ ജിയായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് നിയമനം.
വി ഐ പി സുരക്ഷാചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരുന്ന ആര്‍ ആനന്ദ് തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശിയാണ്. കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹം 2016 ബാച്ച് കേരള കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥനാണ്. നേരത്തെ വയനാട് ജില്ലാ പോലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചിരുന്നു. പോലീസ് സര്‍വിസില്‍ എത്തും മുമ്പ് മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കിയിട്ടുണ്ട്.
---- facebook comment plugin here -----