Connect with us

National

കൃത്യനിര്‍വഹണത്തിലെ അനാസ്ഥ: നബ കിഷോര്‍ ദാസിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

ഝാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ്നഗറിലെത്തിയപ്പോഴാണ് മുന്‍ സുരക്ഷ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

|

Last Updated

ഭുവനേശ്വര്‍| മുന്‍ സുരക്ഷ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. കൃത്യനിര്‍വഹണത്തിലെ അനാസ്ഥ ആരോപിച്ചാണ് സസ്പെന്‍ഡ് ചെയ്തത്. ബ്രജരാജ്നഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് പ്രദ്യുമ്ന കുമാര്‍ സ്വെയിന്‍, ഗാന്ധി ചക് പൊലീസ് ഔട്ട്പോസ്റ്റ് ഇന്‍ചാര്‍ജ് ശശിഭൂഷന്‍ പോധ എന്നിവരെ സ്ഥലം മാറ്റിയതിന് ശേഷമാണ് ഈ നടപടി.

ഝാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ്നഗറിലെത്തിയപ്പോഴാണ് മുന്‍ സുരക്ഷ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരിക്കെ ജനുവരി 29നാണ് മന്ത്രി മരണപ്പെട്ടത്. കേസില്‍ അറസ്റ്റിലായ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ദാസിനെ തിങ്കളാഴ്ച ഒഡീഷ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് പൊലീസുകാരന്‍ മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്.

 

 

 

 

 

Latest