Connect with us

Kerala

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ വിട്ടു

കൂടുതല്‍ ചോദ്യം ചെയ്യണമെന്ന പോലീസിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ചാണ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.

Published

|

Last Updated

തിരുവനന്തപുരം| നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതികളെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ പ്രതികളായ അഷ്‌കര്‍, അഖില എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കൂടുതല്‍ ചോദ്യം ചെയ്യണമെന്ന പോലീസിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ചാണ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.

ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ അമ്മയും പങ്കാളിയും റിമാന്‍ഡിലായിരുന്നു. 14 ദിവസത്തേക്കാണ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയായിരുന്നു പ്രതികളെ റിമാന്‍ഡിലാക്കിയത്. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകളുണ്ടായിരുന്നു.

Content Highlights:
The court sent the accused Ashkar and Akhila to two days police custody for the murder of a toddler in Nedumangad. The victim Arshid had suffered 91 injuries on his body according to the investigation. The police requested custody to conduct further interrogation regarding the brutal crime.

Latest