Kerala
നവരാത്രി; സംസ്ഥാനത്ത് ഈമാസം 30നും പൊതു അവധി
നവരാത്രിയുടെ ഭാഗമായി ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പൊതു അവധിയാണ്. ഇതിനു പുറമെയാണ് പുതിയ അവധി.

തിരുവനന്തപുരം | നവരാത്രി ആഘോഷം പ്രമാണിച്ച് ഈമാസം 30നും പൊതുഅവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
നവരാത്രിയുടെ ഭാഗമായി ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പൊതു അവധിയാണ്. ഇതിനു പുറമെയാണ് പുതിയ അവധി.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
---- facebook comment plugin here -----