Connect with us

International

ചൊവ്വയില്‍ പാറരൂപീകരണം നിരീക്ഷിക്കുന്നതിനിടെ 'കരടിയുടെ മുഖം' കണ്ടെത്തി നാസ

ചൊവ്വയുടെ നിരീക്ഷണ ഓര്‍ബിറ്ററിലെ ഹൈ റെസല്യൂഷന്‍ ഇമേജിംഗ് സയന്‍സ് എക്‌സ്‌പെരിമെന്റ് കാമറയാണ് കരടിയുടെ മുഖത്തോട് സാമ്യമുള്ള പുതിയ രൂപം തിരിച്ചറിഞ്ഞത്.

Published

|

Last Updated

ന്യൂഡല്‍ഹി| ചൊവ്വയുടെ ഉപരിതലത്തില്‍ വിചിത്രമായ ഒരു ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ചൊവ്വയില്‍ പാറരൂപീകരണം നിരീക്ഷിക്കുന്നതിനിടെ കരടിയുടെ മുഖമെന്ന് തോന്നിപ്പിക്കുന്ന ചിത്രമാണ് നാസയുടെ ക്യാമറക്കണ്ണുകൾ പകർത്തിയത്.

ചൊവ്വയുടെ നിരീക്ഷണ ഓര്‍ബിറ്ററിലെ ഹൈ റെസല്യൂഷന്‍ ഇമേജിംഗ് സയന്‍സ് എക്‌സ്‌പെരിമെന്റ് കാമറയാണ് കരടിയുടെ മുഖത്തോട് സാമ്യമുള്ള ഒരു പുതിയ രൂപം പകർത്തിയത്. വി ആകൃതിയിലുള്ള മൂക്ക്, രണ്ട് കണ്ണുകള, വൃത്താകൃതിയിൽ തല എന്നിവ ചിത്രത്തിൽ കാണാം.

അതിനിടെ, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ചൊവ്വയിലേക്കുള്ള അതിവേഗ യാത്ര ആസൂത്രണം ചെയ്യുന്നുണ്ട്. വെറും 45 ദിവസത്തിനുള്ളില്‍ ബഹിരാകാശയാത്രികരെ ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് നാസയുടെ അവകാശവാദം. ഒരു ബ്ലോഗ് പോസ്റ്റിലാണ്, ഇത് സാധ്യമാക്കുന്ന  ന്യൂക്ലിയര്‍ പ്രൊപ്പല്‍സല്‍ ആശയത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നാസ നൽകിയത്.

 

---- facebook comment plugin here -----

Latest