Connect with us

Kerala

നരേന്ദ്ര മോദി ഒരു പെറ്റി പൊളിറ്റീഷ്യന്‍; മല്ലികാര്‍ജുന്‍ ഖര്‍ഗെ

കോണ്‍ഗ്രസിന് വോട്ടര്‍മാരില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇതില്‍ മോദി ഭയപ്പെടുകയാണെന്നും ഖര്‍ഗെ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പെറ്റി പൊളിറ്റീഷ്യനാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസ് ഒന്നുമല്ലെങ്കില്‍ എന്തിനാണ് മോദി നിരന്തരം വിമര്‍ശിക്കുന്നതെന്നും ഖാര്‍ഗെ ചോദിച്ചു. അഴിമതിയോട് സന്ധി ചെയ്യില്ലെന്ന് ബിജെപി പറഞ്ഞിരുന്നു. എന്നാല്‍ മറുവശത്ത് എംഎല്‍എമാരെ വിലക്ക് വാങ്ങുകയാണ് ബിജെപി ചെയ്യുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. കോണ്‍ഗ്രസിന് വോട്ടര്‍മാരില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇതില്‍ മോദി ഭയപ്പെടുകയാണെന്നും ഖര്‍ഗെ പറഞ്ഞു.

മോദിയുടെ ഗ്യാരന്റി വെറും കള്ളത്തരമാണ്. രാജ്യത്ത് ബിജെപിക്ക് എതിരായ അടിയൊഴുക്ക് ശക്തമാണെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകള്‍ക്ക് വീതിച്ചു നല്‍കുമെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ എന്നുമാണ് മോദി വിദ്വേഷ പ്രസംഗം നടത്തിയത്. കുട്ടികളുടെ എണ്ണം കൂടിയത് വരെ മോദി കുറ്റമായി കാണുകയാണ്.

തനിക്ക് അഞ്ച് കുട്ടികളുണ്ടെന്നും അധ്വാനിച്ചാണ് അവരെ വളര്‍ത്തിയതെന്നും ഖര്‍ഗെ പറഞ്ഞു. മോദിയുടെ പ്രസംഗം തെറ്റായി പോയി. അദ്ദേഹം ഇന്ത്യാ ചരിത്രം വായിക്കണം. രാജ്യത്തെ ഒക്കെട്ടായി നിര്‍ത്താന്‍ പഠിക്കണമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

 

 

Latest