gst
മസ്‌കുലാര്‍ അട്രോഫി മരുന്നുകളെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കി
ഏതാനും ജീവന്‍ രക്ഷാ മരുന്നുകളെയും ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി | മസ്‌കുലാര്‍ അട്രോഫി മരുന്നുകളെ ജി എസ് ടി പരിധിയില്‍ നിന്ന് ഒഴിവാക്കി. കേന്ദ്ര ജി എസ് ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഏതാനും ജീവന്‍ രക്ഷാ മരുന്നുകളെയും ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കി.
ബയോഡീസല്‍ നികുതി കുറക്കാനും യോഗത്തില്‍ തീരുമാനമുണ്ടായി. എണ്ണക്കമ്പനികള്‍ക്കുള്ള നികുതി 12ല്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. വ്യോമ, കപ്പല്‍ മാര്‍ഗമുള്ള ചരക്കുനീക്കത്തിന് ജി എസ് ടി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
വെളിച്ചെണ്ണയുടെ നികുതി ഉടന്‍ കൂട്ടില്ലെന്നും യോഗത്തില്‍ ഉണ്ടായി. നികുതി കൂട്ടണമെന്ന നിര്‍ദ്ദേശം പിന്നീട് പരിഗണിക്കുമെന്നും തീരുമാനമുണ്ടായി. വെളിച്ചെണ്ണ നികുതി അഞ്ചില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്താനായിരുന്നു നിര്‍ദ്ദേശം. ഇതിനെ കേരളം, ഗോവ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ത്തു.
ചരക്ക് വാഹനങ്ങള്‍ക്കുള്ള നാഷണല്‍ പെര്‍മ്മിറ്റ് ഫീസ് ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കി. ജി എസ് ടി സെസുകള്‍ 2026 മാര്‍ച്ച് വരെ നീട്ടാനും തീരുമാനമായിട്ടുണ്ട്.