Kerala
മിസ്റ്റര്‍ കുര്യന്‍ സാറേ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നൂടെ; പി ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി
താങ്കളുടെ കാലഘട്ടത്തില്‍ താങ്കള്‍ക്ക് തരാന്‍ പറ്റുന്ന പോലെ ഈ പാര്‍ട്ടി എല്ലാം തന്നിരുന്നില്ലെ. യാതൊന്നും പ്രതീക്ഷിക്കാതെ നിരന്തരം പോരാട്ടത്തിലാണ് ഞങ്ങള്‍.

കോഴിക്കോട് | യൂത്ത് കോണ്‍ഗ്രസിനെതിരെ വിമര്‍ശമുന്നയിച്ച കെപിസിസി രാഷ്ട്രീയകാര്യ സമതി അംഗം പി ജെ കുര്യനു മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി എ നോബിള്‍ കുമാര്‍. പിജെ കുര്യാ കണ്ണു തുറന്നു നോക്കടോ , തിമിരം ബാധിച്ചാല്‍ ചികിത്സിക്കണമെന്നും ഫേസ്ബുക്കില്‍ നോബിള്‍ കുറിച്ചു.
മിസ്റ്റര്‍ പി ജെ കുര്യാ താങ്കള്‍ കണ്ണുതുറന്നു നോക്കടോ, കണ്ണിന് തിമിരം ബാധിച്ചാല്‍ ചികിത്സിക്കണം. താങ്കളുടെ കാലഘട്ടത്തില്‍ താങ്കള്‍ക്ക് തരാന്‍ പറ്റുന്ന പോലെ ഈ പാര്‍ട്ടി എല്ലാം തന്നിരുന്നില്ലെ. യാതൊന്നും പ്രതീക്ഷിക്കാതെ നിരന്തരം പോരാട്ടത്തിലാണ് ഞങ്ങള്‍. കേസുകളുടെയും പരുക്കുകളുടെയും എണ്ണം നോക്കുന്നില്ല. ഈ പാര്‍ട്ടി ജയിക്കണം. ജയിച്ചേ മതിയാകൂ. മിസ്റ്റര്‍ കുര്യന്‍ സാറേ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നൂടെ എന്നാണ് പി എ നോബിള്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.