Connect with us

Uae

ശൈഖ് സായിദ് ഫെസ്റ്റിവല്‍ നഗരിയില്‍ മോട്ടോര്‍ സൈക്കിള്‍ ഷോ

Published

|

Last Updated

അബൂദബി | ശൈഖ് സായിദ് ഫെസ്റ്റിവല്‍ നഗരിയില്‍ ഇന്ന് മുതല്‍ ജനുവരി 30 വരെ വാരാന്ത്യ അവധി ദിവസങ്ങളില്‍ തത്സമയ മോട്ടോര്‍ സൈക്കിള്‍ ഷോ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എമിറേറ്റ്‌സ് ഫൗണ്ടനിന് അടുത്തുള്ള പ്രത്യേക ട്രാക്കിലാണ് പ്രകടനം നടക്കുക. സന്ദര്‍ശകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷകള്‍ നിറവേറ്റുന്ന വൈവിധ്യമാര്‍ന്ന പരിപാടികളും പ്രവര്‍ത്തനങ്ങളും അവതരിപ്പിക്കാനാണ് ഫെസ്റ്റിവല്‍ സംഘാടക സമിതി ലക്ഷ്യമിടുന്നത്. 650-ലധികം പ്രധാന ഷോകളും പരിപാടികള്‍ക്കും പുറമെ കുട്ടികളുടെ കഴിവുകളും സര്‍ഗാത്മക കഴിവുകളും വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 130-ലധികം വര്‍ക്ക് ഷോപ്പുകളും മഹോത്സവ നഗരിയില്‍ നടക്കുന്നുണ്ട്.

ജനുവരി മാസത്തിലെ വാരാന്ത്യങ്ങളില്‍ നടക്കുന്ന മോട്ടോര്‍ സൈക്കിള്‍ പ്രകടനങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഏറെ ആസ്വാദ്യകരമാകും.

 

Latest