Afghanistan crisis
അഫ്ഗാനിസ്ഥാനില്‍ ജയില്‍ മോചിതരായത് 5000ത്തോളം തടവുകാര്‍
ഏറെയും ഐ എസ്, അല്‍ഖാഇദ തടവുകാര്‍, മോചിതരായവരില്‍ നിമിഷ ഫാത്വിമയടക്കം എട്ട് മലയാളികളും
കാബൂള്‍ | അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചതിന് പിന്നാലെ ജയിലുകള്‍ തുറന്നുവിട്ട് താലിബാന്‍ മോചിപ്പിച്ചത് 5000ത്തോളം തടവുകാരെ. ഇസ്ലാമിക് സ്‌റ്റേറ്റ്, അല്‍ഖാഇദ തീവ്രവാദികളാണ് ഇതില്‍ ഏറിയ പങ്കും. കേരളത്തില്‍ നിന്ന് ഐ എസ് റിക്രൂട്ട് ചെയ്ത നിമിഷ ഫാത്വിമയടക്കം എട്ട് പേര്‍ ജയില്‍ മോചിതരായവരിലുണ്ടെന്നാണ് വിവരം. കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചത്.
21 പേരാണ് ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ പോയത്. ഇവര്‍ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് രഹസ്യാന്വേഷണവിഭാഗം കരുതുന്നത്. അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം തീരുമാനിച്ചിട്ടുണ്ട്. നിമിഷ ഫാത്വിമ ജയില്‍ മോചിതയായെന്ന് അമ്മ ബിന്ദു സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് തനിക്ക് വിവരം ലഭിച്ചതായി ഇവര്‍ പറയുന്നു. നിമിഷയെ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യണമെന്നും നിമിഷയുടെ ഒന്നര വയസുള്ള മകളെ സംരക്ഷിക്കണമെന്നും ഇവര്‍ പറയുന്നു.


