Kozhikode
പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കൂടുതല്‍ അക്കാദമിക ഗവേഷണങ്ങള്‍ ഉയര്‍ന്നുവരുന്നത് ശുഭപ്രതീക്ഷ: എസ് എസ് എഫ് റിസര്‍ച്ച് വെബിനാര്‍
പതിനേഴാമത് പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ സംഗമം, പ്രൊഫ്സമ്മിറ്റ് ഒക്ടോബര്‍ 10,11,12 തിയ്യതികളിലായി കോട്ടക്കലില്‍ നടക്കും.

കോഴിക്കോട് | രാജ്യത്തെ വിവിധ പ്രൊഫഷണല്‍ കോളജുകളില്‍ ഡിഗ്രി തലങ്ങളില്‍ നിന്നുതന്നെ കൂടുതല്‍ അക്കാദമിക ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു വരുന്നത് ശുഭപ്രതീക്ഷ നല്‍കുന്നതാണെന്ന് കോഴിക്കോട് എന്‍ ഐ ടി കെമിസ്ട്രി വിഭാഗം മേധാവിയും ഗവേഷകനുമായ ഡോ. എ സുജിത്ത്. പതിനേഴാമത് എഡിഷന്‍ പ്രൊഫ്സമ്മിറ്റിന് മുന്നോടിയായി എസ് എസ് എഫ് കേരള കാമ്പസ് സിന്‍ഡിക്കേറ്റിനു കീഴില്‍ നടത്തിയ ‘ടേണിങ് ഐഡിയാസ് ഇന്‍ ടു റിസര്‍ച്ച് പേപ്പേഴ്‌സ്’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സ്ട്രീമുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ വെബിനാറുകളായ ‘ഗേറ്റ് വേ ടു ഗേറ്റ്’ന് കോഴിക്കോട് എന്‍ ഐ ടിയിലെ റിസര്‍ച്ച് സ്‌കോളര്‍ എം മുദസിറും, ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥികള്‍ക്കായി ‘യുവര്‍ ജേര്‍ണി ബിഗിന്‍സ് ഹിയര്‍: എം ബി ബി എസ് ഓറിയന്റേഷ’ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം പി ജി വിദ്യാര്‍ഥി ഡോ. വി ടി തന്‍വീര്‍, തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി മാസിന്‍ എന്നിവരും, ‘മെഡിസിന്‍ ഇന്‍ ദി ജെന്‍-സി ഇറ’ വെബിനാറിന് ഡെവലപ്പ്‌മെന്റല്‍ പീഡിയാട്രിഷന്‍ ഡോ. ഇപി ഷാഫിയും നേതൃത്വം നല്‍കി.
പതിനേഴാമത് പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ സംഗമം, പ്രൊഫ്സമ്മിറ്റ് ഒക്ടോബര്‍ 10,11,12 തിയ്യതികളിലായി കോട്ടക്കലില്‍ നടക്കും. വിവിധ പ്രൊഫഷണല്‍ കോളജുകളില്‍ നിന്നായി മൂവായിരത്തോളം പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുവാനും സന്ദര്‍ശിക്കുക: profsummit.in