Connect with us

monson mavunkal case

മോന്‍സണ്‍ മാവുങ്കലിന്റെ മൂന്ന് ആഡംബരക്കാറുകള്‍ കൂടി കണ്ടെത്തി

പഞ്ചാബ് റജിസ്‌ട്രേഷനിലുള്ള ബെന്‍സ്, കര്‍ണ്ണാടക റജിസ്‌ട്രേഷനിലുള്ള പ്രാഡോ, ചത്തീസ്ഗഢ് റജിസ്‌ട്രേഷനിലുള്ള ബി എം ഡബ്ല്യൂ കാറുകളാണ് കണ്ടെത്തിയത്

Published

|

Last Updated

ചേര്‍ത്തല | വ്യാജ പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ മൂന്ന് ആഡംബരക്കാറുകള്‍ കൂടി കണ്ടെത്തി. ചേര്‍ത്തലയിലാണ് കാറുകള്‍ കണ്ടെത്തിയത്. ഉത്തരേന്ത്യന്‍ രജിസ്‌ട്രേഷനിലുള്ളതാണ് ഈ കാറുകള്‍. അറസ്റ്റിന് മുമ്പ് കളവംകോടത്തെ വര്‍ക്ക് ഷോപ്പില്‍ അറ്റക്കുറ്റപ്പണികള്‍ക്കായി നല്‍കിയിരിക്കുകയായിരുന്നു ഈ കാറുകള്‍.

പഞ്ചാബ് റജിസ്‌ട്രേഷനിലുള്ള ബെന്‍സ്, കര്‍ണ്ണാടക റജിസ്‌ട്രേഷനിലുള്ള പ്രാഡോ, ചത്തീസ്ഗഢ് റജിസ്‌ട്രേഷനിലുള്ള ബി എം ഡബ്ല്യൂ കാറുകളാണ് കണ്ടെത്തിയത്. കാറുകള്‍ വര്‍ക്ക്‌ഷോപ്പിലുണ്ടെന്ന വിവരം വര്‍ക്ക്‌ഷോപ്പ് അധികൃതര്‍ ക്രൈംബ്രാഞ്ചിന് കൈമാറി.

Latest