Connect with us

National

മോദി ഗാന്ധിയെ പോലെ ആദര്‍ശശുദ്ധിയുള്ളയാള്‍; വീണ്ടും സ്തുതിവാക്കുകളുമായി സച്ചിദാനന്ദ സ്വാമി

മോദി ഒരു മതത്തെയും തള്ളിയിട്ടില്ല. എല്ലാവരെയും ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രകീര്‍ത്തിച്ച് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി. മഹാത്മാ ഗാന്ധിയെ പോലെ ആദര്‍ശശുദ്ധിയും സത്യനിഷ്ഠയും ഉള്ളയാളാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു.

മോദിയുടെ വ്യക്തിപ്രഭാവം കണ്ടാണ് താന്‍ ഇത് പറയുന്നത്. മോദി ഒരു മതത്തെയും തള്ളിയിട്ടില്ല. എല്ലാവരെയും ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.

തനിക്കും ശിവഗിരി മഠത്തിനും രാഷ്ട്രീയം ഇല്ലെന്നും സച്ചിദാനന്ദ സ്വാമി വ്യക്തമാക്കി.

 

Latest