Connect with us

Kerala

അന്ത്യയാത്രയയപ്പിന് ജനമൊഴുകി; മിഥുന്‍ ഇനി കണ്ണീരോര്‍മ

കൊച്ചനുജന്‍ ചിതക്ക് തീ കൊളുത്തി

Published

|

Last Updated

കൊല്ലം | തേവലക്കര സ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച 13 വയസ്സുകാരന്‍ മിഥുന്‍ ഇനി കണ്ണീരോര്‍മ. ആയിരങ്ങളുടെ അന്തിമോപചാരം ഏറ്റുവാങ്ങി വിളന്തറയിലെ വീട്ടുവളപ്പില്‍ കത്തിയമര്‍ന്നു. കുഞ്ഞനുജനാണ് ചിതക്ക് തീ കൊളുത്തിയത്.

മകനെ അവസാനമായി കാണാനെത്തിയ വിദേശത്ത് ജോലി ചെയ്യുന്ന മാതാവ് സുജ കരഞ്ഞുതളര്‍ന്ന് നിര്‍വികാരയായി ചിതയിലേക്കെടുക്കുന്നത് വരെ മൃതദേഹത്തിനൊപ്പമിരുന്നു. മാതാവിന്റെ അവസാന ചുംബനമേറ്റുവാങ്ങി വൈകിട്ട് 4.40ഓടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. മിഥുനെ അവസാനമായി ഒരുനോക്ക് കാണാന്‍ ബന്ധുക്കളും വിദ്യാര്‍ഥികളും നാട്ടുകാരും ഉള്‍പ്പെടെയുള്ളവരാണ് കൊച്ചു വീട്ടിലേക്ക് ഒഴുകിയെത്തിയത്.

രാവിലെ 9.30ഓടെ കുവൈത്തില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മാതാവ് സുജ ഇളയമകനെ കണ്ടതോടെ നിയന്ത്രണം വിട്ട് കരഞ്ഞു. ബന്ധുക്കള്‍ക്കൊപ്പം ഉച്ചക്കാണ് ഇവര്‍ വീട്ടിലെത്തിയത്..ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്ന് മിഥുന്റെ മൃതദേഹം രാവിലെ പത്തോടെ് സ്്കൂളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോയി. വിലാപയാത്രയായി സ്‌കൂളിലേക്ക് പുറപ്പെട്ട ആംബുലന്‍സ് ഒന്നരമണിക്കൂറിലധികം വൈകി. സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു.

വ്യാഴാഴ്ചയാണ് സ്‌കൂളില്‍ കളിക്കുന്നതിനിടെ മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. രാവിലെ ക്ലാസ്സ്് തുടങ്ങുന്നതിന് മുമ്പ്് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ ചെരുപ്പ് സൈക്കിള്‍ ഷെഡിന് മുകളിലേക്ക് തെറിച്ചുവീണു. ഇതെടുക്കാനായി ഷെഡിന് മുകളിലേക്ക് കയറിയപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest