Kerala
മങ്കടയില്‍ കാണാതായ യുവാവിനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മങ്കടയില്‍ കാണാതായ യുവാവിനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം|മലപ്പുറം മങ്കടയില്‍ കാണാതായ യുവാവിനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മങ്കട സ്വദേശി നഫീസ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി നഫീസിനെ കാണാതാവുകയായിരുന്നു. പിന്നാലെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. എന്നാല്‍ നഫീസിനെ കണ്ടെത്താന്‍ സാധിച്ചില്ല.
പിന്നാലെ കുടുംബം മങ്കട പോലീസിലും പരാതി നല്‍കി. രാവിലെ വീണ്ടും തിരയുന്നതിനിടെയാണ് വീട്ടിലെ കിണറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം എങ്ങനെയാണ് നഫീസ് കിണറ്റില്‍ വീണതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മങ്കട പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.
---- facebook comment plugin here -----