Kerala
പണിയെടുത്ത് ജീവിച്ചൂടെ; സ്‌കൂള്‍ ഓണാവധി വെട്ടിക്കുറക്കുമെന്ന വ്യാജ വാര്‍ത്തക്കെതിരെ മന്ത്രി ശിവന്‍കുട്ടി
സംഘ്പരിവാര്‍ വാര്‍ത്താ ചാനലാണ് വ്യാജ വാര്‍ത്തയുണ്ടാക്കിയത്

തിരുവനന്തപുരം | സ്‌കൂള്‍ ഓണാവധി വെട്ടിച്ചുരുക്കാന്‍ സംസ്ഥന സര്‍ക്കാര്‍ നീക്കമെന്ന വ്യാജ വാര്‍ത്തയുമായി സംഘ്പരിവാര്‍ വാര്‍ത്താ ചാനലായ ജനം ടി വി. വ്യാജ വാര്‍ത്ത തള്ളിയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പണിയെടുത്ത് ജീവിച്ചൂടേയെന്ന് ജനം ടി വിക്ക് മറുപടി നല്‍കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ മറുപടി.
ഓണാവധി വെട്ടിക്കുറക്കുമെന്ന വിദ്യാഭ്യസ വകുപ്പിന്റെ നിര്‍ദേശത്തിന് സമസ്തയുടെ പിന്തുണയുണ്ടെന്നും ജനം വാര്‍ത്തയില്‍ പറയുന്നു. ജനം ടി വി വാര്‍ത്ത വാസ്തവ വിരുദ്ധം. ഓണാവധി വെട്ടിക്കുറക്കാന്‍ ഒരു നീക്കവുമില്ല. പണിയെടുത്ത് ജീവിച്ചൂടേ എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
---- facebook comment plugin here -----