Saji Cherian's Controversial Remarks
ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍
'ഇന്ത്യയിലുള്ളത് ചൂഷണത്തെ അംഗീകരിച്ച ഭരണഘടന; ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി എഴുതി'

തിരുവനന്തപുരം | രാജ്യത്തിന്റെ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. എഴുതിവെച്ചിരിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനും പറ്റിയ ഭരണഘടനയാണെന്ന് സജി ചെറിയാന്‍ പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന സി പി എം പരിപാടിയിലാണ് വിവാദ പരാമര്‍ശം.
ഭരണഘടനയില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘാന സംരക്ഷണം നല്‍കുന്നില്ല. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി എഴുതിവെക്കുകയായിരുന്നു.
മന്ത്രിയുടെ പരമാര്‍ശം സത്യപ്രതിജ്ഞ ലംഘനമാണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു .ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മന്ത്രി എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണമെന്ന് റിട്ട.ജസ്റ്റീസ് കമാല്‍ പാഷ ആവശ്യപ്പെട്ടു.
. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ചാണ് മന്ത്രി പറഞ്ഞതെന്ന് സി പി എം വിശദീകരിച്ചു.