Kerala
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം; മുഖ്യമന്ത്രി വിശദീകരണം തേടി; പ്രസംഗം ആവശ്യപ്പെട്ട് ഗവർണർ
പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി

തിരുവനന്തപുരം | ഭരണഘടനയ്‌ക്കെതിരായി വിവാദ പരാമര്‍ശം നടത്തിയ സംഭവത്തിൽ മന്ത്രി സജി ചെറിയാനിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടി. വിഷയത്തില്‍ രാജ്ഭവന്‍ ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി. ഭരണഘടനയെ അല്ല വിമർശിച്ചെതന്നു ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നുമാണ് സജി ചെറിയാൻ മുഖ്യമന്ത്രിക്ക് വിശദീകരണ നൽകിയെതന്നാണ് സൂചന.
ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്നതാണ് ഇന്ത്യയിലെ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം. ബ്രിട്ടീഷുകാരന്‍ പറഞ്ഞതാണ് ഇന്ത്യാക്കാര്‍ എഴുതിവെച്ചതെന്നും സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും പത്തനതിട്ട മല്ലപ്പള്ളിയിൽ സിപിഎം പരിപാടിയിലായിരുന്നു ഈ പരാമർശം.
മന്ത്രിയുടെ പരാമര്‍ശം മാധ്യമങ്ങളിൽ വാർത്ത ആയതോടെ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നു. ഗവര്‍ണറും വിഷയത്തില്‍ ഇടപെട്ടു. പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തിൽ വിശദീകരണം നൽകാൻ അൽപസമയത്തിനകം മാധ്യമങ്ങളെ കാണുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.