Kerala
മദ്യനയ അഴിമതി ആരോപണത്തിൽ ഡിജിപിയ്ക്ക് പരാതി നൽകി മന്ത്രി എംബി രാജേഷ്
ഈ വര്‍ഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
		
      																					
              
              
            തിരുവനന്തപുരം | മദ്യനയവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ഈ വര്‍ഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ലെന്നും മുതലെടുപ്പിന് ഇറങ്ങിയവരും പണം നല്‍കുന്നവരും കുടുങ്ങുമെന്നും മന്ത്രി പറഞ്ഞു.
ആരോപണങ്ങള്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനിക്കാത്ത മദ്യനയത്തിന്റെ ജാതകം ചമയ്ക്കുന്നവരോട് എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി കാര്യം വ്യക്തമാക്കിയത്.
ഡ്രൈഡേ പിന്‍വലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. പ്രാഥമിക ആലോചന പോലും ആരംഭിക്കാത്ത വിഷയത്തില്‍ വാര്‍ത്തകളുടെ കുത്തൊഴുക്കാണ് പല മാധ്യമങ്ങളിലും കഴിഞ്ഞ കുറച്ചുദിവസമായി നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

