Connect with us

Kerala

കൊട്ടാരക്കര ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാദ്ധ്യാപികയെ സ്‌കൂളില്‍ കയറ്റിയില്ല; ഗേറ്റിന് മുന്നിലിരുന്ന് പ്രതിഷേധിച്ച് അദ്ധ്യാപിക

സ്‌കൂള്‍ മാനേജരുടെ നിര്‍ദേശപ്രകാരമാണ് അദ്ധ്യാപികയെ തടഞ്ഞതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നു.

Published

|

Last Updated

കൊല്ലം| ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാദ്ധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂര്‍ ഈശ്വരവിലാസം സ്‌കൂളിലെ പ്രധാനാദ്ധ്യാപിക സിന്ധുവിനെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞത്. സ്‌കൂള്‍ മാനേജരുടെ നിര്‍ദേശപ്രകാരമാണ് അദ്ധ്യാപികയെ തടഞ്ഞതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നു. എന്നാല്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് സ്‌കൂള്‍ മാനേജര്‍ സുരേഷ് കുമാര്‍ പ്രതികരിച്ചത്.

ഇന്ന് രാവിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായുള്ള സാധനങ്ങളുള്‍പ്പടെ വാങ്ങി സ്‌കൂളിലേക്കെത്തിയതായിരുന്നു അദ്ധ്യാപിക. സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞതിനെത്തുടര്‍ന്ന് അദ്ധ്യാപിക ഗേറ്റിന് മുന്നിലിരുന്ന് സമരം നടത്താന്‍ തുടങ്ങി. കൊട്ടാരക്കര പോലീസ് എത്തിയതിനുശേഷമാണ് സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചത്. 2014ലും 2021ലും അദ്ധ്യാപകര്‍ക്ക് മാന്യവും സൗകര്യപ്രദവുമായ ഏത് വസ്ത്രവും ധരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. സാരി തന്നെധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഉത്തരവില്‍ എടുത്ത് പറയുന്നുണ്ട്.

Latest