Connect with us

Kerala

ബ്രാഹ്‌മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട്:മന്ത്രി കെ രാധാകൃഷ്ണന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി

Published

|

Last Updated

തിരുവനന്തപുരം |  തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ബ്രാഹ്‌മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് നടത്തുന്നുണ്ടെന്ന വാര്‍ത്തയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. വിഷയം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാറുമായി മന്ത്രി ഫോണില്‍ സംസാരിച്ചു.

പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. മറ്റ് ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലും ഇത്തരത്തില്‍ പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രാകൃതമായ അനാചാരങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

 

Latest