Connect with us

Kerala

മന്ത്രി ബിന്ദു ആശുപത്രിയില്‍

അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ സെപ്തംബര്‍ ആറ് മുതല്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് മന്ത്രി.

Published

|

Last Updated

തൃശൂര്‍ | ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍ ബിന്ദു ആശുപത്രിയില്‍. അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ സെപ്തംബര്‍ ആറ് മുതല്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് മന്ത്രി തന്നെയാണ് ഫേസ് കുറിപ്പിലൂടെ അറിയിച്ചത്.

തൃശൂരിന്റെ സ്വന്തം പുലിക്കളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ ദുഃഖം അവര്‍ രേഖപ്പെടുത്തി. മുഴുവന്‍ പുലികള്‍ക്കും പുലിക്കളി സംഘങ്ങള്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു.

രണ്ട് ദിവസത്തേക്ക് കൂടി ചികിത്സ തുടരേണ്ടതിനാല്‍ ആ ദിവസങ്ങളിലും പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.

 

Latest