Connect with us

Kerala

ഓണക്കാലത്ത് പാല്‍, തൈര് വില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ

തിരുവോണ ദിവസം മാത്രം പാല്‍ വില്‍പന 32,81089 ലിറ്ററാണ്.

Published

|

Last Updated

തിരുവനന്തപുരം| ഓണക്കാലത്ത് പാല്‍, തൈര് വില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാലാണ് വിറ്റത്. മുന്‍ വര്‍ഷത്തെക്കാള്‍ 6.64 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. തിരുവോണ ദിവസം മാത്രം പാല്‍ വില്‍പന 32,81089 ലിറ്ററാണ്. 2020ല്‍ ഇത് 29,33,560 ലിറ്റര്‍ ആയിരുന്നു.

തൈര് വില്‍പനയിലും റെക്കോര്‍ഡ് നേട്ടമുണ്ടാക്കാന്‍ മില്‍മയ്ക്കായിട്ടുണ്ട്. 8,49,717 കിലോ തൈരാണ് ഓഗസ്റ്റ് 20 മുതല്‍ 23വരെ മില്‍മ വിറ്റത്. തിരുവോണ ദിവസം മാത്രം 3,31,971 കിലോ തൈരാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 3,18,418 കിലോ ആയിരുന്നു വില്‍പന. 4.86 ശതമാനം വര്‍ധനവാണ് ഉണ്ടായത്. സപ്ലൈകോയുടെ ഓണക്കിറ്റിലേക്ക് 425മെട്രിക് ടണ്‍ നെയ്യ് സമയബന്ധിതമായി വിതരണം ചെയ്യാനും മില്‍മയ്ക്ക് കഴിഞ്ഞു.