Kerala
സഅദിയ്യയില്‍ മീലാദ് ക്യാമ്പയിന്‍ തുടങ്ങി
സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുസ്സലാം ദേളി പതാക ഉയര്‍ത്തി

ദേളി | തിരുനബി”(സ്വ)യുടെ 1500ാം ജന്മദിനത്തിൻ്റെ ഭാഗമായി ദേളി സഅദിയ്യയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് ക്യാമ്പയിന് തുടക്കമായി. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുസ്സലാം ദേളി പതാക ഉയര്‍ത്തി. സയ്യിദ് ഹിബതുല്ലാഹ് അഹ്‌സനി പ്രാര്‍ഥന നടത്തി.
സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, പി പി ഉബൈദുല്ലാഹ് സഅദി, അബ്ദുല്ലതീഫ് സഅദി കൊട്ടില, ഇസ്ഹഖ് ഫൈസി ഷിറിയ, അലി അസ്‌കര്‍ ബാഖവി, ശരീഫ് സഅദി മാവിലാടം, അബ്ദുല്ല സഅദി ചിയ്യൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശറഫുദ്ദീന്‍ സഅദി, ഹശിം അഹ്‌സനി, അബ്ദുല്‍ ഹമീദ് സഅദി, ടി പി അബ്ദുല്‍ ഹമീദ്, ഡോ. സ്വാലാഹുദ്ദീന്‍ അയ്യൂബി, ഹനീഫ് അനീസ്, സൈഫുദ്ദീന്‍ സഅദി നെക്രാജെ, ഫാറുഖ് സഖാഫി, എം ടി പി അബ്ദുല്ല മൗലവി, ജാഫര്‍ സ്വാദിഖ് ആവളം, ഖലീല്‍ മാക്കോട് സംബന്ധിച്ചു.
മൗലിദ് ജലസ, റസൂലിൻ്റെ വിരുന്ന്, ഗ്രാന്‍ഡ് മൗലിദ് ബുര്‍ദ ആസ്വാദനം, തിരുപ്പിറവി ദിനത്തില്‍ പ്രഭാത മൗലിദ്, വിദ്യാര്‍ഥികളുടെ കലാസാഹിത്യമത്സരങ്ങള്‍, സാന്ത്വന സേവന പ്രവര്‍ത്തനം, സമാപന സംഗമം തുടങ്ങിയ വിവിധ പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി നടക്കും.