National
ആറു പതിറ്റാണ്ട് നീണ്ട സേവനത്തിനുശേഷം മിഗ് 21വിമാനങ്ങള്‍ സേനയില്‍ നിന്ന് വിടവാങ്ങുന്നു
62 വര്‍ഷത്തെ മികച്ച സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പരിപാടിയില്‍ പങ്കെടുക്കാനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബഹിരാകാശ സഞ്ചാരി ശുഭാന്‍ഷു ശുക്ല എന്നിവര്‍ എത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹി|ആറു പതിറ്റാണ്ട് നീണ്ട സേവനത്തിനുശേഷം മിഗ് 21വിമാനങ്ങള്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് ഔദ്യോഗികമായി വിടപറയുന്നു. ചണ്ഡീഗഡിലെ വ്യോമതാവളത്തില്‍ മിഗ് 21വിമാനങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി. പാന്തേഴ്സ് എന്ന വിളിപ്പേരുള്ള 23- നമ്പര്‍ സ്‌ക്വാഡ്രണിന്റെ ഭാഗമായ അവസാനത്തെ മിഗ്-21 ജെറ്റുകള്‍ക്ക് ചണ്ഡീഗഡ് എയര്‍ഫോഴ്സ് സ്റ്റേഷനില്‍ വെച്ചാണ് അന്തിമ യാത്രയയപ്പ് നല്‍കുന്നത്.
വ്യോമസേന മേധാവിയും സ്‌ക്വാഡ്രണ്‍ ലീഡര്‍ പ്രിയ ശര്‍മ്മയുമാണ് വിമാനങ്ങള്‍ പറത്തുന്നത്. മിഗ് 21ന്റെ പറക്കല്‍ തുടങ്ങിയിരിക്കുകയാണ്. 62 വര്‍ഷത്തെ മികച്ച സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പരിപാടിയില്‍ പങ്കെടുക്കാനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബഹിരാകാശ സഞ്ചാരി ശുഭാന്‍ഷു ശുക്ല എന്നിവര്‍ എത്തിയിട്ടുണ്ട്.രാജ്യത്തെ ആദ്യത്തെ സൂപ്പര്‍സോണിക് യുദ്ധവിമാനവും ഇന്റര്‍സെപ്റ്റര്‍ വിമാനവുമായിരുന്നു മിഗ്-21. 1960-കളിലാണ് ആദ്യമായി ഇന്ത്യന്‍ വ്യോമസേനയില്‍ ചേര്‍ത്തത്. രാജ്യത്തിന്റെ സൈനിക വ്യോമയാന ചരിത്രത്തിലെ മഹത്തായ അധ്യായമാണ് ഇന്ന് അവസാനിക്കുന്നത്.