Connect with us

Kerala

മെസിയുടെ കേരള സന്ദര്‍ശനം; സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് കായിക മന്ത്രി

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാര്‍

Published

|

Last Updated

തിരുവനന്തപുരം | മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്നും മന്ത്രി പറഞ്ഞു.

കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാര്‍ എന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ഹെഡ് ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ ആരോപിച്ചതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. സ്പെയിനിലേക്ക് മന്ത്രി ഒറ്റക്കല്ല പോയത്. കായിക വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവര്‍ പോയി വരുമ്പോള്‍ അതിന് ചെലവുണ്ടാകും. ഇക്കാര്യം അനാവശ്യമായി വിവാദങ്ങളിലേക്ക് കൊണ്ടുവരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി എത്ര കോടി രൂപയുടെ യാത്ര ചെലവ് ഉണ്ടാക്കി. ചെറിയ കാര്യങ്ങള്‍ക്ക് അനാവശ്യമായ വാര്‍ത്ത സൃഷ്ടിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

സമയം മാറ്റി ചോദിച്ചതിനെ തുടര്‍ന്നാണ് അര്‍ജന്റീന ടീമിന് സമയം മാറ്റി നല്‍കിയത്. ഇതാണ് യാഥാര്‍ത്ഥ്യം. അനാവശ്യമായി ഇതിനെ പെരുപ്പിച്ച് കാണിച്ച് വ്യക്തിഹത്യ നടത്തുകയാണെ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. മെസിയൈ കാണാന്‍ ഇവിടെ നിന്ന് ആരും പോയില്ല. സ്‌പെയിനില്‍ പോയ സമയത്ത് അവരുടെ ക്യാമ്പ് സന്ദര്‍ശിക്കുകയായിരുന്നു. 2024 സെപ്റ്റംബറില്‍ കായികമന്ത്രി മാഡ്രിഡില്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സണുമായാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്. എല്ലാത്തിനും കൃത്യമായ ഉത്തരമുണ്ട്. നടപടിക്രമങ്ങളുണ്ട്. അത് പൂര്‍ത്തിയാക്കിയ ശേഷം ഉത്തരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest