Connect with us

Kerala

മെഡിക്കല്‍ കോളജ് ആശുപത്രി അഗ്നിബാധ: വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ഇപ്പോള്‍ ഫോറന്‍സിക് പരിശോധന ആരംഭിച്ചു. സാങ്കേതികമായ മറ്റു പരിശോധനകള്‍ ഉണ്ടാവും

Published

|

Last Updated

കോഴിക്കോട് | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടായ അഗ്നിബാധ സംബന്ധിച്ച് വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

ഇപ്പോള്‍ ഫോറന്‍സിക് പരിശോധന ആരംഭിച്ചു. സാങ്കേതികമായ മറ്റു പരിശോധനകള്‍ ഉണ്ടാവും. വിവിധ വകുപ്പിലെ ഓഫീസേഴ്‌സും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ഉള്ളവരും പങ്കെടുക്കുന്ന വിപുലമായ യോഗം ചേരും.

ഇങ്ങനെ ഒരു സംഭവമുണ്ടായപ്പോള്‍ രോഗികളെ ഒഴിപ്പിക്കുകയും സുരക്ഷ ഉറപ്പാക്കുകയുമായിരുന്നു പ്രധാനമെന്നും മന്ത്രിപറഞ്ഞു.

---- facebook comment plugin here -----

Latest