Connect with us

Kerala

മേല്‍ക്കൂര തകര്‍ന്ന് വീണ കാര്‍ത്തികപ്പള്ളി യുപി സ്‌കൂളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

സ്‌കൂള്‍ പ്രവര്‍ത്തനം തടസപ്പെടുമെന്ന് ആരോപിച്ചാണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്

Published

|

Last Updated

ആലപ്പുഴ | മേല്‍ക്കൂര തകര്‍ന്നുവീണ ആലപ്പുഴ കാര്‍ത്തികപ്പള്ളി യുപി സ്‌കൂളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകണമെന്ന് സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പ്രാദേശിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പറയാതെ പുറത്തുപോകില്ലെന്ന് മാധ്യമങ്ങള്‍ നിലപാടെടുത്തു. പിന്നീട് മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പുറത്താക്കാനും ശ്രമമുണ്ടായി.സ്‌കൂള്‍ പ്രവര്‍ത്തനം തടസപ്പെടുമെന്ന് ആരോപിച്ചാണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഞായറാഴ്ച രാവിലെയാണ് ശക്തമായ മഴയില്‍ സ്‌കൂളിന്റെ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേല്‍ക്കൂര
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് സംഭവം

 

Latest