Connect with us

Kerala

കാട്ടാന ആക്രമണം: 2019 മുതല്‍ 2024 വരെ രാജ്യത്ത് ജീവഹാനി സംഭവിച്ചത് 2,883 പേര്‍ക്ക്

2020 മുതല്‍ 2024 വരെ കടുവയുടെ ആക്രമണത്തില്‍ 382 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഇക്കാലയളവില്‍ കേരളത്തില്‍ ആനയുടെ ആക്രമണത്തില്‍ 116 പേര്‍ക്കും കടുവയുടെ ആക്രമണത്തില്‍ ആറു പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി | 2019 മുതല്‍ 2024 വരെ ആനയുടെ ആക്രമണത്തില്‍ ഇന്ത്യയില്‍ 2,883 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 2020 മുതല്‍ 2024 വരെ കടുവയുടെ ആക്രമണത്തില്‍ 382 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ്, ആന്റോ ആന്റണി എം പിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കാലയളവില്‍ കേരളത്തില്‍ ആനയുടെ ആക്രമണത്തില്‍ 116 പേരും കടുവയുടെ ആക്രമണത്തില്‍ ആറു പേരും മരണപ്പെട്ടു. . 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ ഇപ്പോള്‍ സര്‍ക്കാരിന് ആലോചനയൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു.

മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി വന്യജീവി സംരക്ഷണ നിയമത്തിന്റെ ഭേദഗതി ആവശ്യപ്പെട്ട് കേരള സര്‍ക്കാരിന്റെ നിവേദനം ലഭിച്ചിട്ടുണ്ട്. എന്നാല്‍, നിലവിലെ നിയമം പര്യാപ്തമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തലെന്നും കീര്‍ത്തി വര്‍ധന്‍ സിങ് അറിയിച്ചു.